പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ പഞ്ചായത്തും ജില്ലാ ആയുർവേദ ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന 'അരികെ' പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി ഗൃഹ കേന്ദ്രീകൃത പരിചരണത്തിനായി രണ്ട് ഹോം കെയർ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഉദ്ഘാടനവും ഹോം കെയർ യൂണിറ്റിൻ്റെ ഫ്ലാഗ് ഓഫും
ടി. ......
കൊച്ചി: നിങ്ങൾ വിയറ്റ് ജെറ്റ് എയർലൈൻസിൻ്റെ വിമാനത്തിലാണോ സഞ്ചരിക്കുന്നത്? അങ്ങനെയെങ്കിൽ ആശങ്കയില്ലാതെ സുഖമായി സഞ്ചരിക്കാം. കാരണം , രാജ്യാന്തര തലത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈൻസുകളിൽ ഒന്നാണ് വിയറ്റ് ജെറ്റ്. ......
കൊച്ചി: ഇവി ഉപഭോക്താക്കള്‍ക്കായി പുതുതായി അവതരിപ്പിച്ചിരിക്കുന്ന ബാറ്ററി ആസ് എ സര്‍വ്വീസ് ഓണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഫിനാന്‍സിംഗ് സംവിധാനങ്ങള്‍ക്കായി കെഎംപിഎലുമായി പങ്കാളിത്തത്തിലെത്തി ജെഎസ്ഡബ്ല്യൂ എംജി മോട്ടോര്‍ ഇന്ത്യ. ഈ പങ്കാളിത്തത്തിലൂടെ ബാസ് പ്രോഗ്രാമിനെ പിന്തുണയ്ക്കുന്ന മുന്‍നിര ധനകാര്യ സ്ഥാപനങ്ങളിലൊന്നായി മാറിയിരിക്കുകയാണ് കെഎംപിഎല്‍.
പ്രാരംഭഘട്ട ചിലവുകള്‍ വലിയ രീതിയില്‍ കുറയ്ക്കുന്ന ഒരു ഫ്ളക്സിബിള്‍ ഓണര്‍ഷിപ്പ് സംവിധാനമാണ് ബാസ്. ......
മുനമ്പം : മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ചെയർമാനായ കമീഷൻ മുൻപാകെ അഖില കേരള വഖഫ് സംരക്ഷണ സമിതി ഹാജറായി സ്റ്റേറ്റ്മെന്റ് സമർപ്പിച്ചു . മുനമ്പം ഭൂമി വഖഫ് ആണെന്നുള്ളതിന്റെ വിവിധ രേഖകൾ വഖഫ് സംരക്ഷണ സമിതി അംഗങ്ങൾ കമ്മീഷൻ മുൻപാകെ സമർപ്പിക്കുകയും വിഷയത്തിൽ ഫാറൂഖ് കോളേജ് മാനേജ്മെന്റിന്റെ ഇരട്ടത്താപ്പ് എന്താണെന്ന് അറിയിക്കുകയും ചെയ്തു. ഈ മാസം ഇരുപത്തി രണ്ടാം തീയ്യതി നടക്കുന്ന ഹിയറിങ്ങിൽ വഖഫ് സംരക്ഷണ സമിതിയുടെ വക്കീലിനോട് കൂടുതൽ വിഷയങ്ങൾ കേട്ട് മനസ്സിലാക്കുമെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ ഉറപ്പ് നൽകി .അഖില കേരള വഖഫ് സംരക്ഷണ സമിതി സംസ്ഥാന ജനറൽ സിക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂർ, ഫറോക് മേഖല കമ്മിറ്റി ചെയർമാൻ സി പി മൻസൂർ, കൺവീനർ അൽത്താഫ് പമ്മന, എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ സമദ് പള്ളിക്കൽ, ടി.എ. ......
കൊച്ചി: ബീറ്റ് ഓഫിസര്‍ക്ക് വനപാലകരുടെ കര്‍ത്തവ്യം തടസപ്പെടുത്തിയാല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവോ വാറണ്ടോ ഇല്ലാതെ അറസ്റ്റു ചെയ്യാമെന്ന വനനിയമത്തിന്റെ പുതിയ ഭേദഗതി നിയമപരായി നിലനില്‍ക്കില്ലെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ. എന്‍ രാജന് ബാബു. ......
കൊച്ചി: നഗര സൗന്ദര്യവല്‍ക്കരണത്തില്‍ ആര്‍ക്കിടെക്റ്റുമാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമാണുള്ളതെന്ന് ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി)ല്‍ ആരഭിച്ച എം .ആര്‍ക്ക് (മാസ്റ്റേഴ്സ് ഓഫ് ആര്‍ക്കിടെക്റ്റ്) വിംഗ് വൈറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ കോളജ് ക്യാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: ഹെല്‍മാന്‍ വേള്‍ഡ് വൈഡ് ലോജിസ്റ്റിക്സിലെ ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) മാധവ് കുറുപ്പിന് സ്ഥാനക്കയറ്റം. ഹെല്‍മാനിലെ ആഗോള സി-സ്യൂട്ട് റോളിലേക്ക് നിയമിക്കപ്പെട്ട ആദ്യത്തെ ജര്‍മ്മന്‍ ഇതര വ്യക്തിയാണ് മാധവ് കുറുപ്പ്.
കമ്പനിയുടെ ആഗോള ഉത്തരവാദിത്തമുള്ള ഹെല്‍മാന്റെ എക്സിക്യൂട്ടീവ് മാനേജ്മെന്റ് ടീമിലെ നാല് അംഗങ്ങളില്‍ ഒരാളായി അദ്ദേഹം മാറും. ......
കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അണിനിരത്തിക്കൊണ്ടുള്ള ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്സ്പോ 2025 ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളില്‍ കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകരായ വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്നോളജീസ് ചെയര്മാന് സൈമണ്‍ ജോര്‍ജ് പറഞ്ഞു. അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും രോഗികള്‍ക്കും സഹായകമാകുന്ന ശാസ്ത്ര-സാങ്കേതിക ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രദര്‍ശനം, വിപണനം, അംഗപരിമിതരായ സംരംഭകരുടെ വിവിധതരം ഉല്‍പ്പന്നങ്ങളുടെ വിപണനം എന്നിവയുള്‍പ്പെടുന്ന പ്രദര്‍ശനം രാജ്യത്ത് ഇത്തരത്തില്‍പ്പെട്ട ആദ്യത്തേതാകുമെന്ന് സൈമണ്‍ ജോര്‍ജ് പറഞ്ഞു. ......
കൊച്ചി: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ജനുവരി 20 മുതൽ 25 വരെ ആറ് ദിവസം നീണ്ടുനിൽക്കുന്ന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. എഐസിടിഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ) പിന്തുണയോടെയാണ് പരിപാടി. ......
കൊച്ചി: കള്ള് ഷാപ്പുകള്‍ കുടുംബസമേതം വന്ന് ഭക്ഷണം കഴിക്കാവുന്ന ഇടമാക്കണമെന്ന സര്‍ക്കാര്‍ നയം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്ന് കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷന് എറണാകുളം ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. ഭക്ഷണം കഴിക്കാന്‍ വരുന്ന കുടുംബത്തോടൊപ്പം കുട്ടികള്‍ ഉണ്ടെങ്കില്‍ അബ്കാരി നിയമവും ചട്ടവും പറഞ്ഞ് ചില ഉദ്യോഗസ്ഥര്‍ ഷാപ്പ് ലൈസന്‍സിയുടെയും വില്‍പ്പനക്കാരുടെയും മേല്‍ കേസെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് വ്യവസായത്തെ പിന്നോട്ടടിപ്പിക്കുന്ന സമീപനമാണെന്നും കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷന് എറണാകുളം ജില്ലാ സമ്മേളനം ചൂണ്ടിക്കാട്ടി. ......